Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും
13/05/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബഹുജനപ്രക്ഷോഭം ആരംഭിക്കന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങള്‍കൂടി പദ്ധതിരേഖ ആവിഷ്‌ക്കരിക്കുനോ അതുവഴി വികസന സെമിനാര്‍ നടത്താനോ പഞ്ചായത്ത് ഭരണ സമിതി ഇതുവരെ തയാറായിട്ടില്ല. ഗ്രാമസഭകള്‍ വെറും പ്രഹസനമാക്കി മാറ്റുകയാണ്. 2016-17 വര്‍ഷത്തെ പദ്ധതിയില്‍ 61% തുകമാത്രമേ വിനിയോഗിച്ചുള്ളു. പട്ടികജാതി വിഭാഗത്തിന്റെ ഫണ്ട് വിനിയോഗം 40 ശതമാനം മാത്രമാണ്. ടി.സ് പിയ്ക്കുള്ള ഫണ്ട് വിനിയോഗം വെറും 18 ശതമാനമാണ്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ പശ്ചാതല മേഖലയില്‍ 50 ശതമാനം പ്രവൃത്തികള്‍ പോലും പൂര്‍ത്തീകരിക്കപ്പെട്ടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി നീക്കിവെച്ച ഒന്നര കോടിയില്‍ പകുതി പോലും ചെലവഴിച്ചില്ല. അതില്‍പോലും നാലു മാസത്തെ വേതനം കുടിശികയുമുണ്ട്. പഞ്ചായത്തില്‍ ലഭിക്കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍ പോലും യാതൊരു തീരുമാനവും കൈക്കൊള്ളുന്നില്ല. കുടിവെള്ള വിതരണത്തില്‍ പോലും വന്‍ ക്രമക്കേടാണ് യുഡിഎഫ് ഭരണ സമിതി നടത്തിയിട്ടുള്ളത്. ഭരണ സമിതിയംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതമൂലം യഥാസമയം ചേരേണ്ട പഞ്ചായത്ത് കമ്മിറ്റി യോഗം രണ്ടും മൂന്നും മാസത്തെ ഇടവേളകളിലാണ് ചേരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ഡോ. സി എം കുസുമന്‍, എ എന്‍ അനി, വി ആര്‍ രാംദാസ്, സി എ മാഹിന്‍, വി കെ രവി, വി എന്‍ രമേശന്‍ എന്നിവര്‍ പങ്കെടുത്തു.