Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം നാളെ
13/05/2017

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 706-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ ഡോ. പി.പല്‍പു സ്മാരക കുടുംബയൂണിറ്റിന്റെ മൂന്നാമത് വാര്‍ഷികം നാളെ തിരുപുരം ക്ഷേത്രത്തിനു സമീപമുള്ള പി.എന്‍. വിജയന്റെ വസതിയില്‍വച്ച് നടക്കും. രാവിലെ 9.30ന് മുന്‍ശാഖാ പ്രസിഡന്റ് സി.കെ ശശിധരന്‍ പതാക ഉയര്‍ത്തും. തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ചെയര്‍മാന്‍ ടി.വി ശ്രീധരന്റെ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശാഖാ പ്രസിഡന്റ് സത്യന്‍ ചിത്തിര, സെക്രട്ടറി വി.വി ദേവ്, ദേവസ്വം സെക്രട്ടറി പി.ജി ഷാജിമോന്‍, കെ.എസ് മണി, പി.ബി രാജു കാലായില്‍, ശ്രീകാന്ത് സോമന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കോട്ടയം ഗുരുനാരായണ സേവാനികേതന്‍ ചെയര്‍മാന്‍ കെ.എന്‍. ബാലാജിയുടെ ഗുരുദേവ പ്രഭാഷണം നടക്കും.