Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീ വാര്‍ഷികം
13/05/2017
തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന കുടുംബശ്രീ അംഗങ്ങളെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെയും ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റെജിമോന്‍, സുശീലകുമാരി, സന്ധ്യ അനീഷ്, പഞ്ചായത്ത് അംഗം ഷീജ ബിജു, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ബാബുരാജ്, എം.കെ ശശിധരന്‍, രജിമോള്‍, മിനി മധു, സരള വേണുഗോപാല്‍, ശോഭന പ്രസന്നന്‍, തിലകമ്മ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.