Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു.
29/12/2015
വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ നടത്തിയ വിദ്യാഭ്യാസ ധനസഹായ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
നായര്‍ സര്‍വീസ് സൊസൈററി സാമൂഹ്യക്ഷേമ പദ്ധതിയില്‍പ്പെടുത്തി വൈക്കം താലൂക്ക് എന്‍.എസ്.എസ് യൂണിയന് നല്‍കിയ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. താലൂക്കിലെ 97 കരയോഗങ്ങളിലെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട 87 വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം നല്‍കിയത്. 12 വിദ്യാര്‍ത്ഥികള്‍ക്ക് ഡോ. പി.ജി നായര്‍ മെറിററ് സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടന്ന ധനസഹായ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.ഗോപാലകൃഷ്ണന്‍, ഡോ. പി.ജി നായര്‍, കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.