Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്പ്യൂട്ടര്‍ പഠനത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തനറിവുകള്‍ പകരാന്‍ വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് സംവിധാനം.
11/05/2017
വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അത്യാധുനിക സംവിധാനത്തോടെ ക്രമീകരിച്ച കമ്പ്യൂട്ടര്‍ ലാബ് സംവിധാനം

വൈക്കം: കമ്പ്യൂട്ടര്‍ പഠനത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തനറിവുകള്‍ പകരാന്‍ വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് സംവിധാനം. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സംവിധാനം ഒരുക്കിയത്. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ഈ സംവിധാനം തുടങ്ങും. ശീതീകരിച്ച മുറിയില്‍ പഠിതാക്കള്‍ക്കായി അമ്പതോളം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എം പി സാം മണിപ്പാടമാണ് ഈ സംവിധാനം സ്‌പോണ്‍സര്‍ ചെയ്തത്. വിദ്യാലയ വികസന സമിതിയംഗം എ സി ജോസഫ് ലാബ് സംവിധാനം ക്രമീകരിക്കാന്‍ നേതൃത്വം നല്‍കി. ലോട്ടറി ക്ലബ് ചെന്നൈയുടെയും എറണാകുളത്തിന്റെയും സഹകരണവും ലഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസ്സ് മുറികളും സ്‌കൂള്‍ ബസും ഈ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളിന് ലഭ്യമായിട്ടുണ്ട്.