Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോത്സ്യന്‍ കുറിച്ച് കൊടുത്ത മൂഹൂര്‍ത്തത്തില്‍ വിത്ത് പാകി വര്‍ഷകൃഷിയ്ക്ക് തുടക്കം
11/05/2017
തലയാഴം പഞ്ചായത്ത് കണ്ണുവള്ളിക്കരി പാടശേഖരത്തെ വര്‍ഷകൃഷിയുടെ വിത്ത് പാകല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജോത്സ്യന്‍ കുറിച്ച് കൊടുത്ത മൂഹൂര്‍ത്തത്തില്‍ വിത്ത് പാകി വര്‍ഷകൃഷിയ്ക്ക് തുടക്കം. തലയാഴം പഞ്ചായത്തില്‍ 1600 ഏക്കറില്‍ വര്‍ഷകൃഷിയുടെ ജോലി തുടങ്ങിയത് നല്ലനേരം നോക്കിയാണ്.പാടത്തിന്റെ കന്നി മൂലയില്‍ വിത്ത് പാകി. വിശ്വാസം കാത്തു സൂക്ഷിച്ചാണ് കര്‍ഷകരും തൊഴിലാളികളും കൃഷി പണി തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ് വിത്ത് നടില്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ പി എ അരുണ്‍ കുമാര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പര്‍മാരായ ചിഞ്ചു സുനീഷ്, ടാനിയ ഓമനക്കുട്ടന്‍, പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നന്‍ കളപുരയ്ക്കല്‍, കണ്‍വീനര്‍ ജയന്‍ കാട്ടിശ്ശേരി, ശശി, കുഞ്ഞപ്പന്‍, ബാബു, കുഞ്ഞുമണി, രവി, സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.കണ്ണുവള്ളിക്കരി പാടശേഖരത്തെ 72 ഏക്കര്‍ സ്ഥലത്താണ് ആദ്യം പൊടിവിത നടത്തിയത്.