Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികളുടെ കലാപരിശീലന കളരി 'നെയ്‌തൊരുക്കം 2017' നാളെ മുതല്‍ 14 വരെ നടക്കും.
11/05/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫെയ്‌സ് തീയറ്റര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ കലാപരിശീലന കളരി 'നെയ്‌തൊരുക്കം 2017' നാളെ മുതല്‍ 14 വരെ നടക്കും. തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തിലാണ് കലാപരിശീലന കളരി നടത്തുന്നത്. 10 വയസ്സു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് പരിശീലനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ നാളെ (12ന്) രാവിലെ 8.30ന് ആരംഭിക്കും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം നാടക സിനിമാ പ്രവര്‍ത്തകന്‍ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ ഷിബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് സുനില്‍ മംഗലത്ത് സ്വാഗതമാശംസിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനന്‍ മുഖ്യാതിഥിയായിരിക്കും. 10ന് നാടകപ്രവര്‍ത്തക മാല സുകുമാരന്‍ നയിക്കുന്ന ക്യാമ്പൊരുക്കം ക്ലാസ് നടക്കും. 13ന് രാവിലെ 9ന് ബാലാവകാശ നിയമത്തെ കുറിച്ച് വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ ജയപ്രകാശും, പോലീസും ജനങ്ങളും എന്ന വിഷയത്തെ കുറിച്ച് തലയോലപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ് സുധീഷ്‌കുമാറും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തും. 9.45ന് ക്യാമ്പ് ഡയറക്ടര്‍ ജയചന്ദ്രന്‍ തകഴിക്കാരന്‍ കലാപരിശീലന ക്ലാസ് നടത്തും. 14ന് രാവിലെ 9.30ന് വനവും പരിസ്ഥിതിയും എന്ന വിഷയത്തെ കുറിച്ച് റിട്ട.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ജയകുമാര്‍ ക്ലാസ് നയിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം നാടക സിനിമാ പ്രവര്‍ത്തക സജിതാ മഠത്തില്‍ ഉദ്ഘാടനം ചെയ്യും. യുവകഥാകൃത്തുക്കളായ കെ.ഉണ്ണികൃഷ്ണന്‍, കെ.ടി മനോജ് എന്നിവരെ ആദരിക്കും. നാടക സിനിമാ പ്രവര്‍ത്തകന്‍ രാജേഷ് ശര്‍മ്മ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. പ്രദീപ് മാളവിക, ഡോ. എച്ച്.എസ്.പി, കെ.ആര്‍ സുകുമാരന്‍, ശിവപ്രസാദ് ഇരവി മംഗലം, അനന്തനുണ്ണി തുടങ്ങിയവര്‍ പ്രസംഗിക്കും. ശേഷം വൈകിട്ട് 6ന് തലയോലപ്പറമ്പ് ഫെയ്‌സ് തീയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന 'വര്‍ത്തമാന പര്‍വ്വം' ഏകപാത്ര നാടകവും ഉണ്ടായിരിക്കും.