Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതപ്പു കച്ചവടത്തിനെത്തിയ യുവാക്കളെ കയ്യേറ്റം ചെയ്തു
11/05/2017

വൈക്കം: രാജസ്ഥാനില്‍ നിന്ന് പുതപ്പു കച്ചവടത്തിനെത്തിയ യുവാക്കളെ കയ്യേറ്റം ചെയ്ത് പുതപ്പ് തട്ടിയെടുക്കുകയും പണം അപഹരിക്കുകയും ചെയ്തവരെ പോലീസ് വിദഗ്ധമായി കുടുക്കി. മറവന്‍തുരുത്ത് പഞ്ചായത്തിലെ ചെമ്മനാകരി കൊടൂപ്പാടത്താണ് സംഭവം. പുതപ്പ് കച്ചവടം നടത്തിയ യുവാക്കളെ ആളുമാറി ഇവര്‍ ആക്രമിക്കുകയായിരുന്നു. സ്റ്റേഷനില്‍ നേരിട്ടെത്തി യുവാക്കള്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പോലീസ് കൊടൂപ്പാടത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തില്‍ കുടുങ്ങുമെന്നുറപ്പായതോടെ ഇവര്‍ സ്റ്റേഷനിലെത്തി യുവാക്കള്‍ക്ക് പണവും അപഹരിച്ച പുതപ്പും നല്‍കി തടിയൂരുകയായിരുന്നു. എസ്.ഐ ജോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.