ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിച്ചു
11/05/2017
വൈക്കം: വേമ്പനാട്ടുകായലില്‍ അപകടത്തില്‍പ്പെട്ട ബന്ധുവിനെ രക്ഷിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. വൈക്കം വടക്കേമുറി തുരുത്തേല്‍ വീട്ടില്‍ മണിക്കുട്ടന്റെ മക്കളായ ഉണ്ണിക്കൃഷ്ണന് (24), ഹരികൃഷ്ണന് (17) എന്നിവരാണ് ഏപ്രില്‍ 15ന് മുങ്ങി മരിച്ചത്. ഇവരുടെ കുടുംബത്തിനുള്ള ധനസഹായം ഒരാഴ്ചക്കുള്ളില്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും എം.എല്‍.എ അറിയിച്ചു.