Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാര്യയെ ശല്യപ്പെടുത്തിയ പോലീസുകാരനെ ഭര്‍ത്താവ് കുത്തി
11/05/2017

വൈക്കം: ഭാര്യയെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയ പോലീസുകാരനെ ഭര്‍ത്താവ് കത്തിക്കു കുത്തി പരുക്കേല്‍പിച്ചു. സംഭവത്തില്‍ പുളിംചുവട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെതിരെ പോലീസ് കേസ് എടുത്തു. പരുക്കേറ്റ പോലീസുകാരന്‍ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി നോക്കുന്ന യുവാവ് ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നിരിക്കുകയാണ്. ഇതിനിടയിലാണ് പോലീസുകാരന്റെ ഫോണ്‍വിളി ശ്രദ്ധയില്‍പ്പെടുന്നത്. ഇന്നലെ ഭാര്യയെയും കൂട്ടി ഇയാള്‍ മറവന്‍തുരുത്തിലുള്ള പോലീസുകാരന്റെ വീട്ടിലെത്തി. ഇവിടെ വെച്ചുണ്ടായ ചോദ്യം ചെയ്യല്‍ കയ്യേറ്റത്തില്‍ കലാശിച്ചു. ഇതിനിടയില്‍ യുവാവ് പോലീസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസുകാരനെതിരെ ഇയാളും ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.