Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെരുവ് നായ് വന്ധ്യംകരണം ഇന്നാരംഭിക്കും
10/05/2017

വൈക്കം: തെരുവുനായ നിയന്ത്രണത്തിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം നഗരസഭയില്‍ ഇന്നാരംഭിക്കും. തെരുനായ്ക്കളെ പിടികൂടി വന്ധ്യക്കരിച്ച് തിരികെ വിടുന്നതാണ് പദ്ധതി. പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പുകള്‍ നല്‍കിയാണ് ഇവയെ തിരികെ വിടുന്നത്. കുടുംബശ്രീ അംഗങ്ങളാണ് നായ്ക്കളെ പിടിക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം ഇവയെ പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടും. കേരളത്തില്‍ പദ്ധതി നടക്കുന്ന രണ്ടാമത് നഗരസഭയാണ് വൈക്കം. നായ്ക്കളെ പിടികൂടുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ 8281801463, 9495109840 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.