Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം ഏഴാം ദിവസവും കടന്നു
28/12/2015
എ.ഐ.വൈ.എഫ് വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ ആറാം ദിവസത്തെ സമരം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം ഏഴാം ദിവസവും കടന്നു. ശിശു, നേത്ര, സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കുക എന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 14ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആശുപത്രി അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചത്തെ തുടര്‍ന്ന് ഉടന്‍ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ തുടര്‍ന്നും ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുനടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് 21 മുതല്‍ ആശുപത്രിക്കുമുന്നില്‍ സമരം അരംഭിച്ചത്. വെള്ളിയാഴ്ചത്തെ സമരം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സിജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബേബിക്കുട്ടന്‍, കെ.എശ് സനീഷ്, എം.ലിബിന്‍, പി.എം ജിഷ്ണു, അശ്വിന്‍ രമേശ്, കെ.ആര്‍ അനുരാഗ് എന്നിവര്‍ പ്രസംഗിച്ചു. സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം, സംസ്ഥാന എക്‌സി. അംഗങ്ങളായ കെ.പി രാജേന്ദ്രന്‍, പി.കെ കൃഷ്ണന്‍, അഡ്വ. വി.ബി ബിനു, ജില്ലാ അസി. സെക്രട്ടറി ആര്‍.സുശീലന്‍ എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.