Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭിന്നശേഷിയുള്ളവരുടെ പ്രത്യേക യോഗം
10/05/2017

വൈക്കം: മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നഗരസഭ വിശേഷാല്‍ യോഗം വിളിച്ചു ചേര്‍ത്തു. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, വികലാംഗര്‍ എന്നിവര്‍ക്കുവേണ്ടിയാണ് യോഗം ചേര്‍ന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള സഹായപദ്ധതികള്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളുടെ വിവരങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സത്യാഗ്രഹ സ്മാരക കോമ്പൗണ്ടിലെ നെല്ലിമരച്ചുവട്ടില്‍ കൂടിയ യോഗം നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബിജു വി കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, കോ-ഓര്‍ഡിനേറ്റര്‍ അഖില എന്നിവര്‍ പ്രസംഗിച്ചു.