Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം
10/05/2017
തുരുത്തുമ്മ ചേലയ്ക്കാവാലേല്‍ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവത്തില്‍ തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: തുരുത്തുമ്മ ചേലയ്ക്കാവാലേല്‍ ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ഉത്സവം തുടങ്ങി. ബുധനാഴ്ച രാവിലെ കലശപൂജ, കലശാഭിഷേകം, ബ്രഹ്മകലശമെഴുന്നള്ളിപ്പ് എന്നിവ നടന്നു. തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് മുഖ്യ കാര്‍മികനായി. ശാന്തിമാരായ സച്ചു പള്ളിപ്പുറം, അനൂപ് എന്നിവര്‍ സഹകാര്‍മികരായി. ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ ബ്രഹ്മകലശം പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് രാജു ദേവസ്വംതറ, സെക്രട്ടറി സന്തോഷ് ചേലയ്ക്കാവാലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 6ന് ചെമ്പങ്ങാടിയില്‍ നിന്നും ദേശതാലപ്പൊലി പുറപ്പെട്ടു. 11ന് വൈകിട്ട് 7ന് നാഗരാജാവിന്റെ കളം വരച്ച് സര്‍പ്പം പാട്ട് നടത്തും.