Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാരകവും കൊടിമരവും പാര്‍ട്ടി പതാകയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.
10/05/2017

വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലനേതാവായിരുന്ന പി എസ് വാസുദേവന്റെ സ്മാരകമായി വല്ലകം സബ്ബ് സ്റ്റേഷന്‍ ജംഗ്ഷനില്‍ സി.പി.ഐ വല്ലകം ബ്രാഞ്ച് കമ്മറ്റി സ്ഥാപിച്ചിരുന്ന സ്മാരകവും കൊടിമരവും പാര്‍ട്ടി പതാകയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയും ബ്രാഞ്ചുകമ്മറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും വൈക്കം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ വി ഉദയകുമാര്‍, മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ ജി രാജു, അഡ്വ. പി രാജീവ്, സാബു കെ കെ, കെ ചെല്ലപ്പന്‍, കരുണാകരന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.