Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലയിപ്പിക്കല്‍ നടപടിയില്‍ നിന്ന് പിന്‍മാറണം
10/05/2017

വൈക്കം: മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്ക് വേണ്ടി രൂപീകരിച്ച മത്സ്യഫെഡിന്റെ വൈക്കത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലാ ഓഫിസ് ആലപ്പുഴ ജില്ലാ ഓഫിസില്‍ ലയിപ്പിക്കുവാനും കോട്ടയം ജില്ലാ ഓഫിസ് ഇല്ലാതാക്കാനുമുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ട അധികാരികള്‍ പിന്‍മാറാണമെന്നും ഇത്തരം നടപടി മത്സ്യത്തൊഴിലാളികളോടുള്ള ദ്രോഹവും ഉള്‍നാടന്‍ മേഖലയായ കോട്ടയത്തിനോടുള്ള അവഗണനയും, കോട്ടയം ജില്ലയിലെ മത്സ്യഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘങ്ങളെ തകര്‍ക്കാനുള്ള നടപടിയാണെന്നും ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ഇത് ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും ബന്ധപ്പെട്ട അധികാരികള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ധീരവസഭ കോട്ടയം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.