Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സി ആര്‍ ഇസഡ് നിയമവ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന് സി കെ ആശ എം എല്‍ എ
09/05/2017

വൈക്കം: വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന സി ആര്‍ ഇസഡ് നിയമവ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന് സി കെ ആശ എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് എം എല്‍ എ ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. കൂടാതെ ആവശ്യമായ ഡോക്ടര്‍മാരെയും മറ്റ് പാരമെഡിക്കല്‍ സ്റ്റാഫിനെയും അടിയന്തിരമായി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് നിയമിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി പലവിധ പരാധീനതകള്‍ അനുഭവിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി വിവിധ തരം ഫണ്ടുകള്‍ ലഭ്യമായിട്ടുണ്ട്. ഇവ ഉപയോഗിച്ച് നിരവധി കെട്ടിടനിര്‍മ്മാണ ജോലികള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ അവ പലതും സി ആര്‍ ഇസഡിന്റെ നിയമക്കുരുക്കില്‍പ്പെട്ട് പല ഘട്ടങ്ങളിലായി മുടങ്ങിയ നിലയിലാണ്. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപ മാറ്റി വയ്ക്കപ്പെട്ടത് ഏറെ സന്തോഷം നല്‍കുന്നതാണെങ്കിലും സി ആര്‍ ഇസഡിന്റെ നിയമങ്ങള്‍ ഉള്ളതിനാല്‍ ഉചിതമായ ഒരു കെട്ടിട സമുച്ചയം പണികഴിപ്പിക്കുന്നതിന് തടസ്സമായി നില്‍ക്കുകയാണ്. ബഡ്ജറ്റ് വിഹിതമുപയോഗിച്ച് അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രാരംഭ ജോലികള്‍ നടന്നു വരുകയാണ്. അതിനുള്ള വേഗം കൂട്ടുന്നതിന് സി ആര്‍ ഇസഡ് നിയമങ്ങളില്‍ ആവശ്യമായ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.