Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് സംഘടിപ്പിക്കും.
09/05/2017

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് 19ന് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുടവെച്ചൂര്‍ ദേവീവിലാസം സ്‌ക്കൂളില്‍വച്ച് അദാലത്ത് സംഘടിപ്പിക്കും. പെന്‍ഷന്‍ ഐ.ഡി നമ്പര്‍ ലഭിച്ചവരും ഒരു തവണയെങ്കിലും പെന്‍ഷന്‍ കൈപ്പറ്റിയവരുമായ ഗുണഭോക്താക്കള്‍ക്കു മാത്രമേ അദാലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. അദാലത്തില്‍ സമര്‍പ്പിക്കുന്ന പരാതിയില്‍ പരാതിക്കാരന്റെ പേര്, പെന്‍ഷന്‍ ഐ.ഡി നമ്പര്‍, പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍/അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം എന്നിവ ഉണ്ടായിരിക്കണം.

 

 

വൈക്കം: സാമൂഹ്യ സുരക്ഷ പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരാതികള്‍ ജനകീയമായി പരിഹരിക്കുന്നതിനും വൈക്കം നഗരസഭ മെയ് 22ന് രാവിലെ 11 മണിക്ക് വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ ഡി നമ്പര്‍ ലഭിച്ചവരും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ 15ന് മുന്‍മ്പായി നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകര്‍ അപേക്ഷയില്‍ പെന്‍ഷന്‍ ഇനം പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകര്‍ അപേക്ഷയോടൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പെന്‍ഷന്‍ ഐ ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ കോപ്പികള്‍ സമര്‍പ്പിക്കേണ്ടതാണ്.