Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി.
09/05/2017
എ.ഐ.വൈ.എഫ് തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരാംവീട്ടില്‍ ആരംഭിച്ച അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എ.ഐ.വൈ.എഫ് തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. മാരാംവീട് ഫ്‌ളൈഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. വിജയികള്‍ക്ക് സി.കെ ചന്ദ്രപ്പന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും എം.ജെ തോമസിന്റെ സ്മരണാര്‍ത്ഥം ലിറ്റില്‍ ഫ്‌ളവര്‍ ടാക്‌സി ഹൗസ് മാരാംവീട് നല്‍കുന്ന ക്യാഷ് അവാര്‍ഡും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് എം.കെ കേശവന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് നല്‍കുന്നത്. ഉദ്ഘാടന ചടങ്ങില്‍ തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, കെ.ഡി വിശ്വനാഥന്‍, എം.ഡി ബാബുരാജ്, പി.എസ് പുഷ്‌ക്കരന്‍, അഡ്വ. എം.ജി രഞ്ജിത്ത്, എം.പി സാനു, ജെ.പി ഷാജി, ടി.സി പുഷ്പരാജന്‍, കെ.ജയചന്ദ്രന്‍, കെ.എ കാസ്‌ട്രോ, അജിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.