Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടയാര്‍ കിഴക്കേക്കര ശ്രീ ഭദ്രാദേവീ പൊങ്കാല നടത്തി
08/05/2017
വടയാര്‍ കിഴക്കേക്കര ശ്രീ ഭദ്രാദേവീ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൊങ്കാലയുടെ ദീപപ്രകാശനം മേല്‍ശാന്തി മനീഷ് നിര്‍വ്വഹിക്കുന്നു

വൈക്കം: വ്രതശുദ്ധിയോടെ എത്തിയ നൂറുകണക്കിനു സ്ത്രീകള്‍ വടയാര്‍ കിഴക്കേക്കര ശ്രീ ഭദ്രാദേവീ ക്ഷേത്രത്തില്‍ ദേവിയ്ക്ക് പൊങ്കാലയിട്ടു. ക്ഷേത്രത്തിന്റെ തെക്കേ മുറ്റമാണ് പൊങ്കാലയ്ക്ക് വേദിയായത്. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് പൊങ്കാലയ്ക്ക് മുഖ്യകാര്‍മികനായി. മേല്‍ശാന്തി മനീഷ് പൊങ്കാലയ്ക്ക് ദീപം തെളിച്ചു. കളമെഴുത്തുംപാട്ടും പുനപ്രതിഷ്ഠാ വാര്‍ഷിക ഉത്സവവും ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ അഷ്ടാഭിഷേകവും കലശാഭിഷേകവും ഗോളക സമര്‍പ്പണവും തിരുവാഭരണ ചാര്‍ത്തും നടത്തി. വടയാര്‍ അംബികവിലാസം ഭജനസമിതി വിശ്വംഭരന്‍ തുരുത്തിയില്‍ നയിച്ച ഭജന്‍സും നടന്നു. 12.30ന് പൊങ്കാല സദ്യ നടത്തി. വൈകിട്ട് 6.30ന് ദീപക്കഴ്ചയുണ്ടായി. ആമ്പക്കേരി ഭദ്രാദേവീ ക്ഷേത്രം, കള്ളാട്ടിശ്ശേരി കൊട്ടാരം, കൂര്‍ക്കത്തറ, കുമ്പളത്താക്കല്‍ എന്നീ ക്ഷേത്രസങ്കേതങ്ങളില്‍ നിന്നും എത്തിയ ദേശതാലപ്പൊലി ഉത്സവാഘോഷത്തിന് വിശ്വാസത്തിന്റെ നിറവേകി. വാദ്യമേളങ്ങളും പട്ടുകുടകളും ഭംഗി പകര്‍ന്നു. രാത്രി 8ന് അത്താഴകഞ്ഞി വിതരണം, 8.30ന് പന്തീരുനാഴി മഹാനിവേദ്യം, രാത്രി 12ന് വടക്കുപുറത്തു വലിയ ഗുരുതിയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് പത്മ ഉദയംതുരുത്തിയില്‍, സെക്രട്ടറി പി ഡി കമലഹാസനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.15ന് ഏഴാം പൂജ നടത്തും. സോപാനകീര്‍ത്തനം, അന്നദാനം, പുഷ്പാലങ്കാരം, നടതുറപ്പ് പൂജ, വലിയഗുരുതി, പന്തീരുനാഴി മഹാനിവേദ്യം എന്നിവയും നടക്കും.