Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലാലയ പ്രതിഷ്ഠ നടത്തി
08/05/2017
കൊതവറ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ആലയത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: കൊതവറ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ തിങ്കളാഴ്ച രാവിലെ നടന്നു. തന്ത്രി ആനന്ദ് വാസുദേവ്, മേല്‍ശാന്തി റ്റി എന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പ്രതിഷ്ഠ. ബാലാലയ പ്രതിഷ്ഠയോടൊപ്പം ഉപദേവതകളുടെ സങ്കേതങ്ങളിലും പ്രതിഷ്ഠ നടത്തി. ജീവകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം എന്നിവയ്ക്ക് ശേഷം വിഗ്രഹം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആലയത്തിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം ചെയര്‍മാന്‍ ഇ ജി പത്മകുമാര്‍, കണ്‍വീനര്‍ കെ വി ഉദയപ്പന്‍, ഇ എസ് മംഗളാനന്ദന്‍, പി രാജു, സുബ്രഹ്മണ്യന്‍, പി എസ് സതീശന്‍, കെ സി പ്രദീപന്‍, തുളസീദാസ്, റ്റി പി പ്രവീണ്‍, കെ ആര്‍ ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ണിയൂട്ടും അന്നദാനവും നടത്തി.