Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍ എസ് എസ് യൂണിയന്‍ യോഗം അഭിനന്ദിച്ചു.
08/05/2017

വൈക്കം: താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ കീഴിലുള്ള സ്‌കൂളുകളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ സ്‌കൂളുകളെയും അതിനു പിന്‍ബലമായി പ്രവര്‍ത്തിച്ച അദ്ധ്യാപകരെയും രക്ഷകര്‍ത്താക്കളെയും യൂണിയന്‍ യോഗം അഭിനന്ദിച്ചു. വെച്ചൂര്‍, മാഞ്ഞൂര്‍, കാട്ടാമ്പാക്ക് സ്‌കൂളുകള്‍ 100 ശതമാനവും കല്ലറ സ്‌കൂള്‍ 99 ശതമാനവും വിജയം കൊയ്തു. എച്ച് ആര്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ.സി ആര്‍ വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെ വി വേണുഗോ പാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍ ജി ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.