Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം 14 മുതല്‍ 21 വരെ
08/05/2017
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 14ന് തുടങ്ങുന്ന സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രവേദിയുടെ കാല്‍നാട്ട് കര്‍മ്മം ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം 14 മുതല്‍ 21 വരെ ആഘോഷിക്കും. യജ്ഞവേദിയുടെ കാല്‍നാട്ട് കര്‍മ്മം ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍ നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ വയലാ അരവിന്ദാക്ഷന്‍, ക്ഷേത്രം ശാന്തിമാരായ അശോകന്‍, ഉണ്ണി എന്നിവര്‍ കാര്‍മികരായി. വൈസ്. പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. 14ന് 2ന് ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയില്‍ നിന്നും യജ്ഞത്തിന്റെ വിളംബര ഘോഷയാത്ര പുറപ്പെടും. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വൈകിട്ട് 6ന് വിഗ്രഹ സമര്‍പ്പണം നടത്തും. യജ്ഞത്തിന്റെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കും.സെക്രട്ടറി എം.പി സെന്‍ ഗ്രന്ഥം സമര്‍പ്പിക്കും.