Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
08/05/2017
കെ.പി.എം.എസ് 1363-ാം നമ്പര്‍ വല്ലകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.എം.എസ് 1363-ാം നമ്പര്‍ വല്ലകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വല്ലകം പള്ളി വികാരി ഫാ. പീറ്റര്‍ കോയിക്കര, വൈക്കം എസ്.ഐ എം.സാഹില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം വൈക്കം ബാബു, ടി.രാജപ്പന്‍ പുളിക്കത്തറ, കെ.കൃഷ്ണന്‍കുട്ടി, കെ.കെ പ്രകാശന്‍, അശ്വതി കെ.ജയന്‍, പി.കെ ശശിധരന്‍, വിശ്വംഭരന്‍, എം.കെ സീന, ജയന്‍ മണപ്പാടത്ത്, എം.വി ശശികല, കെ.എസ് സജീവ്, കെ.വി ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം.പ്രവീണ്‍, ഡോ. മിനി എബ്രഹാം, ഡോ. വീണ, ഡോ. മുഹമ്മദ് ജെ.നിഷാദ്, ഡോ. എ.വി സുനില്‍, ഡോ. ടിന്റു, ഡോ. ലക്ഷ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.