Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനറാലിയും പൊതുസമ്മേളനവും നടത്തി.
28/12/2015
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായുള്ള യുവജനറാലിയും പൊതുസമ്മേളനവും നടത്തി. വളഞ്ഞമ്പലം ജംഗ്ഷനില്‍ നിന്നാണ് യുവജനറാലി ആരംഭിച്ചത്. ഉല്ലലയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. അവയവദാനം നടത്തി മാതൃകയായ കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ജോസഫ് കൊടിയനെ ചടങ്ങില്‍ ആദരിച്ചു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിററി അംഗം പി.അനില്‍കുമാര്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ ഗണേശന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, കെ.അരുണന്‍, കെ.കുഞ്ഞപ്പന്‍, സി.പി ജയരാജ്, ഇ.കെ ശശി, പി.വി പുഷ്‌ക്കരന്‍, കെ.എ അജേഷ്, എം.സുമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.