Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യാത്രാക്ലേശം പരിഹരിക്കണം
08/05/2017

വൈക്കം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നും നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ (യു) നേതാക്കളായ ആര്‍.മോഹന്‍ദാസ്, അജിത് മുതുകുന്നേല്‍, ഷീബ മോഹന്‍ദാസ് എന്നിവര്‍ ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. ഡിപ്പോയില്‍നിന്നും ചേര്‍ത്തല, ആലപ്പുഴ റൂട്ടുകളിലേക്കുള്ള എട്ടോളം സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതൂമൂലം ജനങ്ങള്‍ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ഇത് സ്വകാര്യ ബസ് ഉടമകളെ സഹായിക്കാന്‍ വേണ്ടിയാണെന്നും നിവേദനത്തില്‍ പറയുന്നു. വൈക്കത്തുനിന്നും കോട്ടയത്തേക്കും എറണാകുളത്തേക്കും കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്നും, പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലേക്ക് രാവിലെ ബസ് സര്‍വീസ് ആരംഭിക്കണമെന്നും നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.