Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലസ് വണ്‍ ഹെല്‍പ് ഡെസ്‌ക് ഇന്ന് തുടങ്ങി
08/05/2017

വൈക്കം: ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് വൈക്കം താലൂക്കില്‍ ആരംഭിച്ച പ്ലസ് വണ്‍ ഏകജാലക അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക് ഫോക്കസ് പോയിന്റ് ഇന്ന് ആശ്രമം സ്‌ക്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു . നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ്കുമാര്‍, കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ രജി എസ്.നായര്‍, ടി.വി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച എല്ലാ സഹായങ്ങളും ഇവിടെനിന്നും ലഭ്യമാകുന്നതാണ്. ഫോണ്‍: 04829 215744, 216105, 9961749451, 9745319857.