Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉത്രം ഉത്സവം ആഘോഷിച്ചു
06/05/2017
കിളിയാട്ടുനട വെണ്ടിശ്ശേരില്‍ ശ്രീ ഗുരുനാഥ- ഘണ്ഠാകര്‍ണസ്വാമി ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തോടനുബന്ധിച്ച് തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദ് ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: കിളിയാട്ടുനട വെണ്ടിശ്ശേരില്‍ ശ്രീ ഗുരുനാഥ- ഘണ്ഠാകര്‍ണസ്വാമി ക്ഷേത്രത്തില്‍ ഉത്രം ഉത്സവം ആഘോഷിച്ചു. തന്ത്രി പാണാവള്ളില്‍ ഷാജി അരവിന്ദന്റെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്മകലശപൂജ നടത്തി. അഭിഷേകം, മലര്‍നിവേദ്യം, അന്നദാനം, വൈകിട്ട് പൊങ്കാല, തടിവഴിപാട്, ഗുരുതി എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് രാജേഷ്, സെക്രട്ടറി സുധീര്‍, ഖജാന്‍ജി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.