Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ് എസ് എല്‍ സി പരീക്ഷയില്‍ വൈക്കത്തെ സ്‌ക്കൂളുകള്‍ക്കെല്ലാം തിളക്കമാര്‍ന്ന വിജയം
06/05/2017

വൈക്കം: എസ് എസ് എല്‍ സി പരീക്ഷയില്‍ വൈക്കത്തെ സര്‍ക്കാര്‍ സ്‌ക്കൂളുകളെല്ലാം തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. മടിയത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ തുടര്‍ച്ചയായി പത്താം തവണയും നൂറുശതമാനം വിജയം നേടി. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 70 പേരും വിജയിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലും മികച്ച വിജയമാണ് എസ് എസ് എല്‍ സി പരീക്ഷയില്‍ ലഭിച്ചത്. 83 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 82 പേരും വിജയിച്ചു. ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ടി വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 31 വിദ്യാര്‍ത്ഥികളും വിജയിച്ചു. രണ്ടുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. തലയോലപ്പറമ്പ് എ ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 154 പേരും വിജയിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 22 പേരും വിജയിച്ചു. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളും എസ് എസ് എല്‍ സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്. പരീക്ഷയെഴുതിയ 74 വിദ്യാര്‍ത്ഥികളില്‍ 72 പേര്‍ വിജയം കരസ്ഥമാക്കി. ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളും മികച്ച വിജയം നേടി. 80 പേര്‍ പരീക്ഷയെഴുതിയതില്‍ രണ്ട് പേരൊഴികെ എല്ലാവരും വിജയിച്ചു.

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയ രണ്ട് സ്‌ക്കൂളുകളിലൊന്നാണ് സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. 237 പേര്‍ പരീക്ഷയെഴുതിയതില്‍ 235 പേരും വിജയം കണ്ടു. 13 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആശ്രമം സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 257 വിദ്യാര്‍ത്ഥികളില്‍ 256 പേരും വിജയിച്ചു. എട്ട് പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. മേഖലയിലെ പിന്നോക്കം നില്‍ക്കുന്ന സ്‌ക്കൂളുകളിലൊന്നായ ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 171 വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി. 170 പേരും വിജയം കരസ്ഥമാക്കി. എല്ലാ വിഷയങ്ങള്‍ക്കും 19 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത് സ്‌ക്കൂളിന് തിളക്കമായി. 164 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ വെച്ചൂര്‍ സെന്റ് മൈക്കിള്‍സ് സ്‌ക്കൂള്‍ നൂറു ശതമാനം വിജയം നേടി. 14 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌ക്കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ 70 പേരില്‍ ഒരാള്‍ പരാജയപ്പെട്ടു. നാല് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയര്‍ ഹൈസ്‌ക്കൂളില്‍ 80 പേര്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതി. 79 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. മൂന്ന് പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 43 പേരില്‍ 43 പേരും വിജയം കണ്ടു. എല്ലാ വിഷയങ്ങള്‍ക്കും മൂന്ന് കുട്ടികള്‍ എ പ്ലസ് കരസ്ഥമാക്കി.