Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികം ആചരിച്ചു.
06/05/2017

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിലെ ഗുരുകുലം കുടുംബയൂണിറ്റിന്റെ അഭിമുഖ്യത്തില്‍ ടി കെ മാധവന്റെ 87-ാമത് ചരമവാര്‍ഷികം ആചരിച്ചു. അശോകന്‍ ഇല്ലത്ത് കാരപറമ്പിന്റെ വസതിയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെഎന്‍ മോഹന്‍ദാസ്, ശാഖാ കമ്മറ്റിയംഗങ്ങളായ പി രഞ്ജിത്ത്, എല്‍ കെ കുഞ്ഞുമണി, നാണപ്പന്‍, കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, ജോയിന്റ് കണ്‍വീനര്‍ ബിനീഷ മധു, വനിതാസംഘം കമ്മറ്റിയംഗം ശാന്തകുമാരി അജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച അദ്ധ്യാപികയ്ക്കുള്ള അവാര്‍ഡു നേടിയ എല്‍ സി മിനി, കേരളസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ച എം.അമ്മിണി എന്നിവരെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. പ്രതിമാസ സത്സംഗത്തിന്റെ ഭാഗമായി ഗുരുപൂജയും വിശേഷാല്‍ പ്രാര്‍ത്ഥനയും നടത്തി.