Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജന സമ്മേളനത്തിന്റെ ഉദ്ഘാടനവും പഠനോപകരണ മെരിറ്റ് അവാര്‍ഡ് വിതരണവും
05/05/2017
യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയന്‍ നടത്തിയ യുവജന സമ്മേളനം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയര്‍മാന്‍ സന്ദീപ് കടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ് എന്‍ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 7-ാമത് യുവജന സമ്മേളനത്തിന്റെ ഉദ്ഘാടനവും പഠനോപകരണ മെരിറ്റ് അവാര്‍ഡ് വിതരണവും എസ് എന്‍ ഡി പി യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയര്‍മാന്‍ സന്ദീപ് കടക്കല്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി കണ്‍വീനര്‍ രതീഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം യൂണിയനിലെ ശാഖായോഗങ്ങളില്‍ നിന്നുമുള്ള 600 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും വൈക്കം ആശ്രമം സ്‌കൂളിലെ 400 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും ആയിരത്തിലധികം വില വരുന്ന പഠനോപകരണ കിറ്റും നല്‍കി. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റ് അവാര്‍ഡ് ദാനവും നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക് യോഗത്തിന് സ്വാഗതമാശംസിച്ചു. വൈക്കം യൂണിയന്‍ പ്രസിഡന്റ് പി വി ബിനേഷ്, സെക്രട്ടറി എം പി സെന്‍, യൂത്ത്മൂവ്‌മെന്റ് കമ്മറ്റിയംഗങ്ങളായ രതീഷ് അക്കരപ്പാടം, ഹരിമോന്‍, ഷാജി, ബിനീഷ, വിനീഷ, രമേഷ്, അശോകന്‍ യോഗം ഡയറക്ടര്‍മാരായ പി പി സന്തോഷ്, രാജേഷ് മോഹന്‍, വനിതാസംഘം ഭാരവാഹികളായ മണി മോഹന്‍, ലൈല ചെല്ലപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.