Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്തിന് അപേക്ഷ സ്വീകരിക്കും
05/05/2017

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ ക്ഷേമപെന്‍ഷന് അര്‍ഹത നേടി പെന്‍ഷണര്‍ ഐ ഡി നമ്പര്‍ ഉള്ളവരും ഒരു തവണയെങ്കിലും പെന്‍ഷന്‍ കൈപ്പറ്റിയിട്ടുള്ളവരുമായ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വിവിധ കാരണങ്ങളാല്‍ പെന്‍ഷന്‍ തടസ്സപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി മെയ് 16,17 തീയതികളില്‍ ഉല്ലല ഗവണ്‍മെന്റ് പി എസ് എസ് എസ് എല്‍ പി സ്‌കൂളില്‍ വച്ച് അദാലത്ത് നടത്തുന്നതാണ്. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 11 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന് അദാലത്ത് നടത്തുന്നു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ ഡി നമ്പര്‍ ലഭിച്ചവരും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ക്കു മാത്രമേ അദാലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളു. ഗുണഭോക്താവിന്റെ പേര്, പെന്‍ഷന്‍ ഐ ഡി നമ്പര്‍, പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍, പരാതിയുടെ ചുരുക്കം എന്നിവ സഹിതം മെയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെയ് 16, 17 തീയതികളില്‍ ഗ്രാമപഞ്ചായത്തിലാണ് അദാലത്ത് നടത്തുന്നത്.


വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ സാമൂഹിക സുരക്ഷ പെന്‍ഷനില്‍ അംഗമായി ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുന്നത് സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തുന്നതിന് അപാകതകള്‍ സംബന്ധിച്ച അപേക്ഷകള്‍ മെയ് 12 വരെ പഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും. അദാലത്ത് മെയ് 18, 19 തീയതികളില്‍ പഞ്ചായത്ത് ഓഫിസില്‍ വച്ചു നടത്തുന്നതാണ്.


വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി മെയ് 18, 19, 20 തീയതികളിലായി പഞ്ചായത്ത് ഓഫിസില്‍ വച്ച് അദാലത്ത് നടത്തും. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍പദ്ധതിയില്‍ അംഗമായി പെന്‍ഷന്‍ ഐ ഡി നമ്പര്‍ ലഭിച്ച് ഒരുതവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് മാത്രമേ അദാലത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളു. നിശ്ചിതമാതൃകയില്‍ തയ്യാറാക്കിയ പരാതികള്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് 12നകം ഓഫിസില്‍ സമര്‍പ്പിക്കണം. നിശ്ചിത സമയപരിധിയ്ക്കകം രേഖാമൂലം പരാതി സമര്‍പ്പിച്ചവര്‍ക്കുമാത്രമേ അദാലത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. അപേക്ഷാഫോറം സൗജന്യമായി പഞ്ചായത്തോഫീസില്‍ നിന്നും ലഭിക്കും.