Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷികം
05/05/2017

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷികം വൈക്കം ദേവസ്വം കൊട്ടാരം കോമ്പൗണ്ടില്‍ വെച്ചു നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.എസ് രാജഗോപാലന്‍ നായര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ ബി ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നും ജീവനക്കാരുടെ കുറവ് ദേവസ്വം ഭരണത്തിന് സ്തംഭനമുണ്ടാക്കുന്നുവെന്നും അതിനെ അതിജീവിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി സി വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി നാരായണ നുണ്ണി, സംസ്ഥാന കമ്മറ്റി മെമ്പര്‍ പി സി അജിത് കുമാര്‍, വൈസ് പ്രസിഡന്റ് കെ സോമന്‍ നായര്‍, സി കെ ഗോപി, കെ എം സുധര്‍മ്മന്‍, എം ബി അംബിക, വേണുഗോപാലപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി എന്‍ മോഹനന്‍ സ്വാഗതവും എം മുരളീ കൃഷ്ണന്‍ തമ്പാന്‍ കൃതജ്ഞതയും പറഞ്ഞു.