Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്ന ധര്‍ണ്ണ നടത്തി.
05/05/2017

വൈക്കം: മുഴുവന്‍ മത്സ്യതൊഴിലാളികളെയും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ ലഭ്യത അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക, തണ്ണീര്‍മുക്കം ബണ്ടിന് നടുക്ക് മണ്‍ചിറ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, തീരദേശ പരിപാലനനിയമത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും ഒ ഇ സി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മുടക്കം വരുത്താതെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടും ധീവര സഭ കോട്ടയം ജില്ലാ കമ്മറ്റി വൈക്കം താലൂക്ക് ഓഫിസിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി എന്‍ രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ രാജു, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ കെ അശോക് കുമാര്‍, എന്‍ രവീന്ദ്രന്‍, മഹിളാ നാരായണന്‍, ഷീബാ രമേശന്‍, അര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.