Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌ക്കാരം സുനില്‍ പി ഇളയിടത്തിന്
05/05/2017

വൈക്കം: യുവകലാസാഹിതി ഷാര്‍ജ ഘടകം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌ക്കാരം പ്രശസ്ത നിരൂപകനും വാഗ്മിയുമായ സുനില്‍ പി ഇളയിടത്തിന് ലഭിച്ചു. 'അനുഭൂതികളുടെ ചരിത്ര ജീവിതം' എന്ന പഠന ഗ്രന്ഥമാണ് അവാര്‍ഡിനര്‍ഹമായ കൃതി. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌ക്കാരം മെയ് 12ന് വൈക്കം സത്യാഗ്രഹസ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനുമായ പെരുമ്പടവം ശ്രീധരന്‍ സമ്മാനിക്കും. സി കെ ആശ എം എല്‍ എ, ഡോ. വത്സലന്‍ വാതുശ്ശേരി, ഡോ. പള്ളിപ്പുറം മുരളി, കെ എ ബീന, ഇ എം സതീശന്‍, അഡ്വ. സന്തോഷ്, പ്രതീഷ് ചിതറ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ. പള്ളിപ്പുറം മുരളി, മണര്‍കാട് ശശികുമാര്‍, അരവിന്ദന്‍ കെ എസ് മംഗലം, സാംജി ടി വി പുരം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.