Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് ഷാപ്പുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: എ.ഐ.ടി.യു.സി
05/05/2017

ആലപ്പുഴ: ദേശീയസംസ്ഥാന പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ ദൂരത്തേക്ക് മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ നിന്നും കള്ള് ഷാപ്പുകളെ ഒഴിവാക്കിയെടുക്കാന്‍ നിലവിലുള്ള അബ്കാരി നിയമത്തിലും ചട്ടത്തിലും ആവശ്യമായ ഭേദഗതി വരുത്തണണെന്ന് കേരള സ്‌റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) എക്‌സി. യോഗം ആവശ്യപ്പെട്ടു. ഷാപ്പുകളെ ഒഴിവാക്കിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കള്ള് ഷാപ്പിന്റെ എലുക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുക, ദൂരപരിധി ഏകീകരിക്കുക, ഉദയഭാനു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍സമഗ്രമായ മദ്യനയം പ്രഖ്യാപിക്കുക, ടോഡി ബോര്‍ഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ട് പത്തിന് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടത്തുന്ന നിയമസഭ മാര്‍ച്ച് വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഇ.എ കുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, മുണ്ടപ്പള്ളി തോമസ്, ഡി.പി മധു, എ.വി ഉണ്ണികൃഷ്ണന്‍, പി.കെ ഷാജകുമാര്‍, കെ.എന്‍ പുരുഷോത്തമന്‍, എം.വി ജനാര്‍ദ്ദനന്‍, എം.എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.