Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
05/05/2017
കേന്ദ്രമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമുവിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എക്‌സ്. എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതിമത കക്ഷിപ്രാദേശികഭേദമന്യേ ആരുടെയും കാര്യവും സ്വന്തം കാര്യം പോലെ നിര്‍വഹിച്ച വ്യതശുദ്ധിയുള്ള മനസ്സിന്റെ ഉടമയായിരുന്നു രാമു എന്ന എല്‍.രാമചന്ദ്രന്‍ നായര്‍ എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എക്‌സ്. എം.പി. കേന്ദ്രമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമുവിന്റെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി വിശിഷ്ട ഗുണങ്ങള്‍ക്കുടമയായിരുന്നു രാമു. കോണ്‍ഗ്രസിന്റെ നേതൃതലങ്ങളിലേക്കും അധികാരകേന്ദ്രങ്ങളിലേക്കും കടന്നുവരാന്‍ അവസരമുണ്ടായിട്ടും ഡല്‍ഹിയിലെ കോണ്‍ഗ്രസ് വേദികളില്‍ ഒതുങ്ങിക്കഴിഞ്ഞ ആളായിരുന്നു രാമവെന്നും പീതാംബരക്കുറുപ്പ് കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സാസഹായ വിതരണം സംഗീതസംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി നിര്‍വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ രാജു, മോഹന്‍ ഡി.ബാബു, കെ.ഷഡാനനന്‍ നായര്‍, പി.ആര്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.