Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണാസമരം നടത്തി.
04/05/2017
എസ്.ബി.ഐയുടെ കര്‍ഷക ദ്രോഹനയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ എസ്.ബി.ഐയ്ക്ക് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് നടത്തിയ പകല്‍ദീപം തെളിക്കല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.ബി.ഐയുടെ അശാസ്ത്രീയമായ സര്‍വീസ് ചാര്‍ജ്ജും പെനാല്‍ട്ടിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പകല്‍ദീപം തെളിയിച്ച് ധര്‍ണാസമരം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വെച്ചൂര്‍ എസ്.ബി.ഐക്ക് മുന്നില്‍ നടത്തിയ സമരത്തില്‍ ജില്ലാ കമ്മറ്റി അംഗം ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.വി ജയന്തന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ശിശുപാലന്‍, കെ.ആര്‍ ഷൈലകുമാര്‍, കെ.വേലായുധന്‍ നായര്‍, പി.വി ജോണ്‍, കെ.വി സുകുമാരന്‍, വര്‍ഗീയ് വലിയകുളം, പുരുഷോത്തമന്‍ നായര്‍ പി.സരോജിനി, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.