Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധപ്രകടനവും പൊതുയോഗവും
04/05/2017
കേരള കോണ്‍ഗ്രസി(എം)ന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈക്കത്തുനടത്തിയ പ്രതിഷേധപ്രകടനം.

വൈക്കം: കേരള കോണ്‍ഗ്രസി(എം)ന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. സി.പി.എമ്മുമായി ചേര്‍ന്ന് ജില്ലാപഞ്ചായത്ത് ഭരണം അട്ടിമറിച്ചത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കെ.എം മാണിക്കും ജോസ് കെ.മാണിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടുനേടിയെടുത്ത സ്ഥാനമാനങ്ങള്‍ അച്ഛനും മകനും രാജിവെക്കണം. പ്രകടനത്തിനും യോഗത്തിനും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, മോഹന്‍ ഡി.ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, ഷഡാനനന്‍ നായര്‍, കെ.പി ശിവജി, മോഹനന്‍ പുതുശ്ശേരി, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, രമേഷ് പി.ദാസ്, എസ്.സാനു, ശ്രീകുമാരന്‍ നായര്‍, ബി.ചന്ദ്രശേഖരന്‍ നായര്‍, കെ.കെ സചിവോത്തമന്‍, ജോര്‍ജ്ജ് വര്‍ഗീസ്, സോണി സണ്ണി, പി.എസ് പ്രതീഷ്, പി.ജോണ്‍സണ്‍, ജെല്‍ജി വര്‍ഗീസ്, അഡ്വ. പി.ഐ ജയകുമാര്‍, പി.ഡി ഉണ്ണി, ഷാജി വല്ലൂത്തറ, ജോയ് ചെത്തിയില്‍, പി.ആര്‍ രത്‌നപ്പന്‍, വൈക്കം ജയന്‍, ബി.രവീന്ദ്രന്‍, കെ.വിജയന്‍, സന്തോഷ് ചക്കനാടന്‍, സണ്ണി മാന്നംകേരില്‍, മോഹനന്‍ നായര്‍, വര്‍ഗീസ് വാതപ്പള്ളി, മോഹനന്‍ ചായപ്പള്ളി, രാജു കൂരാപ്പള്ളി, സുരേന്ദ്രന്‍, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.