Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാപ്പുംതല സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) സഖ്യത്തിന് വിജയം.
04/05/2017

കാപ്പുംതല: കാപ്പുംതല സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) സഖ്യത്തിന് വിജയം. മത്സരിച്ച 11 സീറ്റിലും ഇവര്‍ വിജയിച്ചു. കെ.ജെ ജോസ് കണിവേലില്‍, ജോമോന്‍ മറ്റം, ബോബന്‍ മഞ്ഞളാമലയില്‍, തോമസ് പനയ്ക്കല്‍, പി.എം മാത്യു പായിക്കാടന്‍, യു.എന്‍ ശിവന്‍ ഊന്നുകല്ലേല്‍, കെ.പി ഷാജി കൊല്ലപ്പള്ളി, പി.സി ജോസഫ് വടക്കേഏനാച്ചിറയില്‍, ബിന്ദു ജോയ് തൈക്കല്‍, ബിന്‍സി ജോസ് കൊല്ലപ്പള്ളില്‍, ഷീജ സജി എന്നിവരാണ് വിജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നും കെ.എം അപ്പു നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബോബന്‍ മഞ്ഞളാമലയിലിനാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്.