Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
04/05/2017

വൈക്കം: ടൗണ്‍, പനമ്പുകാട് ഭാഗങ്ങളില്‍ കഞ്ചാവ് പൊതികള്‍ വിതരണം ചെയ്തുവന്ന യുവാക്കള്‍ പിടിയില്‍. വൈക്കം പടിഞ്ഞാറെമുറി കോഴിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (കിച്ചന്‍ - 18), പാര്‍ത്ഥശ്ശേരില്‍ ആദര്‍ശ് (20) എന്നവരെയാണ് വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തുനിന്നും വൈക്കം റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.എസ് ബാബുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വാഹനവും പത്തുപൊതി കഞ്ചാവും കസ്റ്റഡിയിലെടുത്തു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.