Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി എസ്.രമേശനെ ജന്മനാട് ആദരിച്ചു.
03/05/2017
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കവി എസ്.രമേശനെ ആദരിക്കാന്‍ ചേര്‍ന്ന സമ്മേളനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കവി എസ്.രമേശനെ ജന്മനാട് ആദരിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും പി.ക്യഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം എം.ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം അഡ്വ: പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ക്യഷ്ണപിള്ള സ്മാരക ഗ്രന്ഥശാല ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനന്‍ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. രമേശന് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ ട്രഷറര്‍ ടി.കെ ഗോപി ഫലകം നല്‍കിയും പി.ക്യഷ്ണപിള്ള ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍ ബീന പൊന്നാടയണിയിച്ചും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ളി ജയപ്രകാശ്, പു. ക. സ ജില്ലാ കമ്മറ്റിയംഗം സുബ്രമണ്യന്‍ അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. പുരോമന കലാ സാഹിത്യസംഘം ഏരിയാ സെക്രട്ടറി കെ.സി കുമാരന്‍ സ്വാഗതം പറഞ്ഞു.