Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യന്റെ അടിസ്ഥാന ജീവിത സൗകര്യങ്ങളില്‍ ഉണ്ടാകുന്ന പുരോഗതിയായിരിക്കണം വികസനത്തില്‍ മുഖ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
03/05/2017
മെയ്ദിനത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി വൈക്കത്ത് സംഘടിപ്പിച്ച സമ്മേളനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മനുഷ്യന്റെ അടിസ്ഥാന ജീവിത സൗകര്യങ്ങളില്‍ ഉണ്ടാകുന്ന പുരോഗതിയായിരിക്കണം വികസനത്തില്‍ മുഖ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മെയ്ദിനത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി വൈക്കത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹമായവര്‍ക്ക് പട്ടയം കൊടുക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത് സി.പി.ഐ മാത്രമാണ്. കൈയ്യേറ്റങ്ങളെ ന്യായീകരിക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതിയാണ് നിരീക്ഷിച്ച് ആദ്യം അഭിപ്രായം പറഞ്ഞത്. 2011ല്‍ യുഡി.എഫിന്റെ കാലത്ത് സുപ്രീംകോടതി വിധി നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ പ്രദേശങ്ങളില്‍ 62 റിസോര്‍ട്ടുകള്‍ക്ക് നിര്‍മാണാനുമതി നല്‍കുകയാണ് ചെയ്തത്. പാപ്പാത്തിമലയില്‍ കുരിശ് നീക്കം ചെയ്തത് നിയമപ്രകാരം തെറ്റല്ല. കാല്‍വരിയിലെ കുരിശിന്റെ നടുക്കാണ് ക്രിസ്തുവിനെ കിടത്തിയത്. ഇരുവശവും കുരിശിലേറ്റിയത് രണ്ട് കള്ളന്‍മാരെയായിരുന്നു. ഇവിടെ നീക്കം ചെയ്തത് ആ കള്ളന്‍മാരുടെ കുരിശാണ്. കൈയ്യേറ്റത്തിന്റെ കുരിശാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹം കുരിശ് നീക്കിയതിനെ വളരെ അനുകൂലമായാണ് പ്രതികരിച്ചത്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയുടെ പിന്‍ബലമാണ്. സി.പി.ഐയില്‍ ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. ശരിയുടെ പക്ഷം മാത്രമാണുള്ളതെന്നും കാനം കൂട്ടിച്ചേര്‍ത്തു. വൈക്കം കച്ചേരിക്കവലയില്‍ ചേര്‍ന്ന മെയ്ദിന സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ റ്റി യൂ സി താലൂക്ക് സെക്രട്ടറി കെ എസ് രത്‌നാകരന്‍ സ്വാഗതം ആശംസിച്ചു. നേതാക്കളായ പി സുഗതന്‍, കെ ഡി വിശ്വനാഥന്‍, സി കെ ആശ എം എല്‍ എ, കെ അജിത്ത് എക്‌സ് എം എല്‍ എ, ഡി രഞ്ജിത്ത് കുമാര്‍, ലീനമ്മ ഉദയകുമാര്‍, എന്‍ അനില്‍ ബിശ്വാസ്, എം ഡി ബാബുരാജ്, പി പ്രദീപ്, എ സി ജോസഫ്, ഇ എന്‍ ദാസപ്പന്‍, ഡി ബാബു, ആര്‍ ബിജു, എം കെ ശീമോന്‍, വി കെ അനില്‍ കുമാര്‍, കെ വി നടരാജന്‍, ഡി ആര്‍ രജനി തുടങ്ങിയവര്‍ പ്രസംഗിച്ചു.