Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ്ദിന റാലി നടത്തി.
03/05/2017
മെയ് ദിനത്തോടനുബന്ധിച്ച് സി.ഐ.ടി.യു വൈക്കം ഏരിയാ കമ്മറ്റി ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സി.ഐ.ടി.യു വൈക്കം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം നഗരത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന മെയ്ദിന റാലി നടത്തി. പി.ക്യഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച റാലി തൊഴിലാളികളുടെ മുന്നേറ്റമായി മാറി. റെഡ് വോളന്റിയര്‍മാരുടെ ബാന്റ് സെറ്റും, വാദ്യ മേളങ്ങളും, മുത്തുക്കുടകളും റാലിയെ വര്‍ണ്ണാഭമാക്കി. ജെട്ടി മൈതാനിയില്‍ ചേര്‍ന്ന പൊതു സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ഹരിദാസ് അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം കെ.കെ ഗണേശന്‍, സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കെ.അരുണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.ഐ (എം) ഏരിയാ കമ്മറ്റിയംഗം പി.ശശിധരന്‍ സ്വാഗതവും ഇ.എന്‍ സാലിമോന്‍ നന്ദിയും പറഞ്ഞു.