Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു.
03/05/2017

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി കസ്തുര്‍ബ സഹായസംഘം എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. ടി.വി പുരം എന്‍.എസ്.എസ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നേത്രദാന സമ്മതപത്ര സമര്‍പ്പണം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി നിര്‍വഹിച്ചു. രക്തഗ്രൂപ്പ് നിര്‍ണയം ടി.വി പുരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.സാനുവും, പഠനോപകരണ വിതരണം മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ചന്ദ്രസേനനും ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി കെ.കെ പുഷ്‌ക്കരന്‍, വൈസ് പ്രസിഡന്റ് ശ്രീരാജ്, പഞ്ചായത്ത് അംഗങ്ങളായ ബീന മോഹനന്‍, രമ ശിവദാസ്, വി.ടി സത്യജിത്ത് എന്നിവര്‍ പ്രസംഗിച്ചു.