Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനപ്രതിഷ്ഠാ വാര്‍ഷിക ഉത്സവം
03/05/2017
കുലശേഖരമംഗലം ഉമാമഹേശ്വര ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി ബ്രഹ്മകലശപൂജ നടത്തുന്നു

വൈക്കം: കുലശേഖരമംഗലം ഉമാമഹേശ്വര ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ വാര്‍ഷിക ഉത്സവം ആഘോഷിച്ചു. പൊങ്കാല, കലശം, മഹാപ്രസാദഊട്ട് എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. പൊങ്കാല സമര്‍പ്പണത്തിനും കലശമെഴുന്നള്ളിപ്പിനും നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരീഷ് എന്നിവര്‍ മുഖ്യകാര്‍മികരായി. മാനേജിംങ് ട്രസ്റ്റി ആര്‍.ലക്ഷ്മണന്‍ ആചാരി, സെക്രട്ടറി. കെ.എസ് മുരുകന്‍, പി.ഷണ്‍മുഖനാചാരി, എം.കെ ചക്രപാണി, കെ.എസ് ചന്ദ്രന്‍, കെ. ശെല്‍വന്‍, കെ.എല്‍ രാജരത്‌നം എന്നിവര്‍ നേതൃത്വം നല്‍കി.