Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസമാജങ്ങളുടെ സംഗമം
03/05/2017
താലൂക്ക് എന്‍.എസ്.യൂണിയന്റെ കീഴിലുള്ള ബാലസമാജങ്ങളുടെ സംഗമം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും ബാലസമാജം യൂണിയന്റെയും നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ ബാലസമാജങ്ങളുടെ സംഗമം കെ.എന്‍.എന്‍ സ്മാരക എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടത്തി. വൈസ് പ്രസിഡന്റ് എസ്.മധുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ജി ബാലചന്ദ്രന്‍, കെ.എസ് സാജുമോന്‍, എസ്.മുരുകേശ്, റ്റി.ആര്‍ ഇന്ദിരാമണി, ബാലസമാജം പ്രസിഡന്റ് അശ്വിന്‍, സെക്രട്ടറി പ്രകീര്‍ത്തന എന്നിവര്‍ പ്രസംഗിച്ചു. ബാലസമാജം യൂണിയന്‍ ഭാരവാഹികളായി അശ്വിന്‍ മണിലാല്‍ (പ്രസിഡന്റ്), റ്റി.പി പ്രകീര്‍ത്തന( സെക്രട്ടറി), എസ്.ഗീതാഞ്ജലി നായര്‍(ട്രഷറര്‍), മറ്റു ഭാരവാഹികളായി ജി.ഗായത്രി, ആര്‍. അപര്‍ണ്ണകൃഷ്ണ, ഹൃദിക രഞ്ജിത്ത്, അലീനാ ജീവന്‍, അതുല്‍ രമേശ്, അജയ്കൃഷ്ണ, അര്‍ജ്ജുന്‍ കൃഷ്ണ, അപര്‍ണ്ണ എന്നിവരെ തിരഞ്ഞെടുത്തു.