Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടുമേല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി.
02/05/2017
കൂട്ടുമേല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിന് വടശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: കൂട്ടുമേല്‍ ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും, മേക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ വടശ്ശേരി ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. മേല്‍ശാന്തി അരുണ്‍കുമാര്‍ സഹകാര്‍മികത്വം വഹിച്ചു. കൊടിയേറ്റിന്റെ ഭാഗമായി അന്നദാനവും നടത്തി. സബ്ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരമാരാര്‍, ക്ഷേത്രം പ്രസിഡന്റ് മോഹന്‍ കാലപ്പള്ളി, സെക്രട്ടറി മുരളി ചെറിയ എട്ടാംതറ എന്നിവര്‍ നേതൃത്വം നല്‍കി.