Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ലാസ്സ് എടുത്തു.
02/05/2017
വൈക്കം എസ്.എന്‍.ഡി.പി യോഗം വനിതാസംഘം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അമൃതം ശ്രീനാരായണ ഫെസ്റ്റില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അനീഷ് മോഹന്‍ ഗുരുദേവ കൃതികളും ജീവിതവും പാഠ്യവിഷയത്തില്‍ ക്ലാസ്സ് എടുക്കുന്നു

വൈക്കം: എസ്.എന്‍.ഡി.പി യോഗം വനിതാസംഘം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അമൃതം ശ്രീനാരായണ ഫെസ്റ്റില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അനീഷ് മോഹന്‍ ശ്രീനാരായണ കൃതികളെയും ഗുരുദേവന്റെ ജീവിതത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു. എസ്.എന്‍.ഡി.പി യൂണിയന്റെ കീഴിലുള്ള 54 ശാഖായോഗങ്ങളിലെ രണ്ടായിരത്തോളം ബാലപ്രതിഭകളാണ് മൂന്നു ദിവസം നീണ്ട പഠനക്കളരിയില്‍ പങ്കെടുത്തത്്.സംഗീതം, സാഹിത്യം, നടനം, സാമൂഹ്യപ്രതിബദ്ധത, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖര്‍ ക്ലാസ്സ് എടുത്തു. കലാമത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി സെന്‍, വനിതായൂണിയന്‍ പ്രസിഡന്റ് മണിമോഹന്‍, സെക്രട്ടറി ലൈല ചെല്ലപ്പന്‍,പി.പി സന്തോഷ്, രാജേഷ് മോഹന്‍, പി.വി വിവേക്, കെ.വി പ്രസന്നന്‍, പ്രസന്നഗുണശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.