പ്രവര്‍ത്തക സമ്മേളനോദ്ഘാടനം
02/05/2017
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ മന്നം കലാസാംസ്കാരിക വേദി പ്രവര്‍ത്തക സമ്മേളനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളെ പങ്കെടുപ്പിച്ച് രൂപീകരിച്ച മന്നം കലാസാംസ്കാരിക വേദിയുടെ പ്രവര്‍ത്തക സമ്മേളനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കല, സംഗീതം, സാഹിത്യം, നടനം തുടങ്ങിയ വിഭാഗങ്ങളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. വൈസ് പ്രസിഡന്റ് എസ്.മധു അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.എന്‍ രാധാകൃഷ്ണന് നായര്‍, സി.പി നാരായണന് നായര്‍, കെ.എസ് സാജുമോന്‍, വനിതാ യൂണിയന് പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. സാംസ്കാരികവേദി കോര്‍ഡിനേറ്റര്‍ ഡോ.ആര് വേണുഗോപാല്‍ പരിശീലന ക്ലാസ്സ് എടുത്തു.